News - 2025

ക്രിസ്തുമസ് ആഘോഷിക്കുന്ന കാര്യം ചിന്തിക്കുകപോലും ചെയ്യരുത്: ഹിന്ദു ജാഗരണ്‍ മഞ്ച്

സ്വന്തം ലേഖകന്‍ 24-12-2017 - Sunday

ന്യൂഡല്‍ഹി: ക്രിസ്തുമസ് ആഘോഷത്തിനെതിരേ ഉത്തരേന്ത്യയിലെ തീവ്രഹിന്ദുത്വ സംഘടനകള്‍ വീണ്ടും രംഗത്ത്. യുപിയിലെ അലിഗഡിനു സമാനമായി ആഗ്രയിലും ക്രിസ്തുമസ് ആഘോഷിക്കുന്ന കാര്യം ചിന്തിക്കുകപോലും ചെയ്യരുതെന്നാണ് ക്രൈസ്തവ വിദ്യാലയങ്ങള്‍ക്ക് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് പരസ്യമുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. പുതുവത്സരം പാശ്ചാത്യ ആഘോഷമായതിനാല്‍ ആന്ധ്രപ്രദേശിലെ ക്ഷേത്രങ്ങളില്‍ പുതുവത്സരാഘോഷം പാടില്ലെന്നു ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റ് സര്‍ക്കുലര്‍ ഇറക്കി. പിന്നീട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നവവത്സരാഘോഷം വിലക്കി ഉത്തരവിറക്കി.

ഇതിനിടെ, ക്രിസ്തുമസ് ആഘോഷത്തിനെതിരേയുള്ള ഹിന്ദു തീവ്രവാദി ഗ്രൂപ്പുകളുടെ ഭീഷണികളുടെ അടിസ്ഥാനത്തില്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയാകുകയാണ്. വലതുപക്ഷ ഹിന്ദുവിഭാഗങ്ങള്‍ ക്രിസ്തുമസിനെ ലക്ഷ്യംവയ്ക്കുന്നു എന്ന ശീര്‍ഷകത്തില്‍ ജര്‍മ്മന്‍ പത്രമായ ഡോയിഷ് വെല്‍ട്ട്ടില്‍ ഇന്നലെ വാര്‍ത്ത വന്നിരിന്നു.

More Archives >>

Page 1 of 265