News - 2025

രാജസ്ഥാനില്‍ ക്രിസ്തുമസ് ആഘോഷം മുടക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ തിരിച്ചടി

സ്വന്തം ലേഖകന്‍ 24-12-2017 - Sunday

അലഹബാദ്: പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 144 പ്രഖ്യാപിച്ചതിനെ എടുത്തുകാണിച്ചു ക്രിസ്തുമസ് ആഘോഷങ്ങള്‍ വിലക്കികൊണ്ടുള്ള രാജസ്ഥാന്‍ പ്രാദേശിക ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമേ 144 പ്രഖ്യാപിക്കാവു എന്നു പറഞ്ഞ ഹൈക്കോടതി ഇതിന്റെ പേരില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും പറഞ്ഞു. ഗുജറാത്തിലെ കൗശംബിയിലെ ബിര്‍നേറിലുള്ള സഞ്ജയ് സിംഗ് എന്ന വ്യക്തിയും വിവിധ ക്രൈസ്തവ സംഘടനകളും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

ഡിസംബര്‍ 24നും 31നും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ ഭരണകൂടത്തോട് ക്രൈസ്തവ സമൂഹം അനുമതി ചോദിച്ചെങ്കിലും നല്‍കിയിരിന്നില്ല. ഇതിനെ രൂക്ഷമായും കോടതി വിമര്‍ശിച്ചു. ഉച്ചഭാഷിണി ഉപയോഗിക്കാന്‍ നിയമങ്ങള്‍ അനുസരിച്ചുള്ള അനുമതി നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ഇവരുടെ അപേക്ഷയില്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പായി നിയമപരമായ അനുമതി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.ബി ബോസലെ, ജസ്റ്റിസ് എം. കെ ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

More Archives >>

Page 1 of 265