News - 2025

അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ട് പാപ്പയുടെ ക്രിസ്തുമസ് സന്ദേശം

സ്വന്തം ലേഖകന്‍ 25-12-2017 - Monday

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ യാതന കണ്ടില്ലെന്നു നടിക്കരുതെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് മാര്‍പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുപിറവി ശുശ്രൂഷകള്‍ക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം നല്‍കിയത്. യേശുവിന്റെ മാതാപിതാക്കളായ ജോസഫിന്റെയും മറിയത്തിന്റെയും യാത്രാവഴിയിൽ ഇന്ന് ഒട്ടേറെപ്പേരുടെ പാദമുദ്രകള്‍ മറഞ്ഞിരിപ്പുണ്ടെന്നും അത്തരത്തിൽ ലക്ഷക്കണക്കിനു പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണിൽ നിന്നു പുറത്താക്കപ്പെടുന്നതെന്നും പാപ്പ പറഞ്ഞു.

ലക്ഷക്കണക്കിനാളുകളാണ് മറ്റ് മാര്‍ഗങ്ങളിലാതെ സ്വന്തക്കാരെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അധികാരം നിലനിര്‍ത്താനും സ്വത്ത് സമ്പാദിക്കാനും തിരക്കുകൂട്ടുന്നതിനിടയില്‍ അധികാരികള്‍ അഭയാര്‍ഥികളെ ശ്രദ്ധിക്കാന്‍ മറന്നുപോകുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ നടത്തുന്ന പരമ്പരാഗത ‘ഉർബി എത് ഒർബി’ പ്രസംഗവും ഇന്നു നടക്കും. അതേസമയം ക്രിസ്തുമസിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇത്തവണ ജറുസലേമില്‍ എത്തിയത്. തീവ്രവാദ ആക്രമണ ഭീഷണിയുള്ളതിനാൽ ബെത്‌ലഹേമിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു.

More Archives >>

Page 1 of 265