News - 2025
പരിശുദ്ധാത്മാവാണ് സുവിശേഷവത്ക്കരണത്തിന്റെ സൂത്രധാരന്‍: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 30-05-2018 - Wednesday
വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവാണ് സഭയുടെ സുവിശേഷവത്ക്കരണത്തിന്‍റെ സൂത്രധാരനെന്നും ദൈവാരൂപിയോടു സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. മിഷന്‍ സംഘടനകളുടെ രാജ്യാന്തര സംഗമത്തിന് വത്തിക്കാനില്‍നിന്നും അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മിഷനു വേണ്ടിയും മിഷ്ണറിമാര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക, ഒപ്പം തങ്ങളാല്‍ കഴിവതു ചെയ്യുക എന്നത് സഭയുടെ സുവിശേഷപ്രഘോഷണത്തിന്റെ പ്രസക്തി വെളിപ്പെടുത്തുന്ന ഘടകങ്ങളാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സുവിശേഷവത്ക്കരണത്തിനും കൂദാശകളുടെ അനുഷ്ഠാനത്തിനും, വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും, അജപാലനപ്രേഷിത പ്രവൃത്തനങ്ങളുടെയും, മതബോധനത്തിന്‍റെയും സാക്ഷാത്ക്കാരത്തിനുമായി ചെയ്യുന്ന ധനസഹായം എല്ലായിടത്തും തുല്യമായി ലഭ്യമാകണമെന്നു പാപ്പാ സന്ദേശത്തില്‍ പ്രത്യേകം സൂചിപ്പിച്ചു.
സുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാക്കുന്ന പ്രേഷിതരെ പ്രാര്‍ത്ഥനയോടെ അനുസ്മരിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യാം. അവരെ പരിശുദ്ധാത്മാവ് നയിക്കട്ടെ. അവിടുന്നാണ് സുവിശേഷവത്ക്കരണത്തെ ശാക്തീകരിക്കുന്നത്. ലോക രക്ഷകനായ ക്രിസ്തുവിന്‍റെ സുവിശേഷ പ്രഘോഷണം സസന്തോഷം തുടരാന്‍ അനുഗ്രഹവും ആശംസയും നേര്‍ന്നുകൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിച്ചത്. 200 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ഥാപിതമായ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ നൂറ്റിഇരുപതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.