News - 2025

അമേരിക്കൻ ജനത ഭ്രൂണഹത്യയ്ക്കു എതിരാണെന്ന് സര്‍വ്വേ ഫലം

സ്വന്തം ലേഖകന്‍ 14-06-2018 - Thursday

കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രം തിന്മയാണെന്ന് അമേരിക്കൻ ജനത അംഗീകരിക്കുന്നതായി പുതിയ സര്‍വ്വേ ഫലം. യുഎസ് ആസ്ഥാനമായ 'ഗാലൂപ്പ്' ഗവേഷക ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. വോട്ടെടുപ്പിൽ പങ്കെടുത്ത നാല്പത്തിയെട്ട് ശതമാനം ആളുകളാണ് ഗര്‍ഭഛിദ്രം ധാര്‍മ്മികമായി തെറ്റാണെന്ന് വിലയിരുത്തിയത്. 43% പേര്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പുറത്തുവരുന്ന സർവ്വേ ഫലങ്ങൾ പ്രകാരം ഭ്രൂണഹത്യയെ എതിർക്കുന്ന നിലപാടാണ് അമേരിക്കൻ ജനത സ്വീകരിച്ചിട്ടുള്ളത്.

മുന്‍ വര്‍ഷങ്ങളിലും ഗാലൂപ്പ് സര്‍വ്വേയില്‍ അബോര്‍ഷനെ അമേരിക്കന്‍ ജനത തള്ളി കളഞ്ഞിരിന്നു. 'ചില സാഹചര്യങ്ങളില്‍ മാത്രം' അബോര്‍ഷന്‍ അനുവദിക്കാമെന്ന് അന്‍പത് ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 18% പേര്‍ 'യാതൊരു സാഹചര്യത്തിലും' അബോര്‍ഷന് അനുമതി കൊടുക്കരുതെന്ന് വ്യക്തമാക്കി. അടിയന്തര സാഹചര്യമെന്ന നിയമത്തിന്റെ ദുരുപയോഗമാണ് ഭ്രൂണഹത്യയുടെ കണക്കുകൾ ഉയരാൻ കാരണമായി വോട്ടടുപ്പിൽ പങ്കെടുത്തവര്‍ ന്നിരീക്ഷിച്ചത്. ടെലിഫോൺ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തില്‍ 18 വയസ്സിന് മുകളിലുള്ള ആയിരത്തോളം പേരിലാണ് 'ഗാലൂപ്പ്' ഗവേഷക ഏജന്‍സി സര്‍വ്വേ നടത്തിയത്.

More Archives >>

Page 1 of 329