News - 2025

റോം ആസ്ഥാനമായ മിഷ്ണറി സമൂഹത്തിന് മലയാളി വൈദികന്‍ ജനറല്‍ കൗണ്‍സിലര്‍

സ്വന്തം ലേഖകന്‍ 13-06-2018 - Wednesday

ഇറ്റലി: റോം ആസ്ഥാനമായ മിഷ്ണറീസ് ഓഫ് ലാസലറ്റ് സന്യാസസമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലറായി തലശേരി അതിരൂപതാംഗം ഫാ. ജോജോ ചെട്ടിയാകുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു. ലാസലറ്റ് സന്യാസ സമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് ഇതാദ്യമായാണ് ഇന്ത്യന്‍ വൈദികന്‍ തെരഞ്ഞെടുക്കപ്പെടുന്നത്.

റോമിലെ ആസ്ഥാനത്തു നടന്ന സഭയുടെ 32 ാമത് ജനറല്‍ സിനാക്‌സസിലായിരുന്നു തെരഞ്ഞെടുപ്പ്. ഇന്ത്യന്‍ പ്രോവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലായിരുന്ന ഫാ.ജോജോ അഞ്ചു വര്‍ഷമായി അമേരിക്കയില്‍ ശുശ്രൂഷ ചെയ്തുവരികയായിരുന്നു. തലശേരി അതിരൂപതയിലെ വിമലശേരി ഇടവകയില്‍പ്പെട്ട ഫാ. ചെട്ടിയാകുന്നേല്‍ മാത്യു- അന്നമ്മ ദമ്പതികളുടെ മകനാണ്.

More Archives >>

Page 1 of 328