News - 2025
ഭാരത സഭയില്‍ രണ്ട് പുതിയ നിയമനങ്ങള്‍
സ്വന്തം ലേഖകന്‍ 30-06-2018 - Saturday
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ പാളയംകോട്ട രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍, പട്‌ന അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള (കോഅഡ്ജുത്തോര്‍) ബിഷപ്പ് എന്നിവയില്‍ മാര്‍പാപ്പ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചു. പാളയംകോട്ട ബിഷപ്പ് ഡോ. ജൂഡ് ജെറാള്‍ഡ് പോള്‍രാജ് നല്കിയ രാജിയെ തുടര്‍ന്നു മധുര ആര്‍ച്ച് ബിഷപ്പ് ഡോ. ആന്റണി പപ്പുസാമിയെയാണ് രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്.
പട്‌ന അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള (കോഅഡ്ജുത്തോര്‍) മെത്രാനായി ബക്‌സര്‍ ബിഷപ്പും മലയാളിയുമായ ഡോ. സെബാസ്റ്റ്യന്‍ കല്ലുപുരയെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 1952ല്‍ പാലാ രൂപതയിലെ തീക്കോയിയിലാണ് ബിഷപ്പ് ഡോ. കല്ലുപുര ജനിച്ചത്. 1984ല്‍ പട്‌ന അതിരൂപതയ്ക്കുവേണ്ടി വൈദികനായി. അതിരൂപതയുടെ സോഷ്യല്‍ അപ്പസ്തോലേറ്റിന്റെയും ബിഹാര്‍ സോഷ്യല്‍ ഫോറത്തിന്‍െയും ഡയറക്ടറായിരുന്നു. 2009ലാണു ബക്‌സര്‍ രൂപതാധ്യക്ഷനായത്. വൈദികനായി 34 വര്‍ഷം പിന്നിട്ട് നില്‍ക്കെയാണ് പുതിയ ദൌത്യം അദ്ദേഹത്തെ തേടിയെത്തിയത്.