News - 2025
വിഖ്യാത ശാസ്ത്രജ്ഞനായ കത്തോലിക്ക വൈദികനെ സ്മരിച്ച് ഗൂഗിള്‍
സ്വന്തം ലേഖകന്‍ 18-07-2018 - Wednesday
കാലിഫോര്‍ണിയ: വിഖ്യാത ജ്യോതിശാസ്ത്രജ്ഞനും ബിഗ് ബാംഗ് സിദ്ധാന്തം ആദ്യമായി മുന്നോട്ടുവയ്ക്കുകയും ചെയ്ത കത്തോലിക്കാ വൈദികന്‍ ഫാ. ജോര്‍ജസ് ലെമെയട്രറുടെ 124-ാം ജന്മദിനത്തിന് ഡൂഡിലുമായി ഗൂഗിള്‍. 1894 ജൂലൈ പതിനേഴിനായിരുന്നു ബെല്‍ജിയം സ്വദേശിയായ ഫാ. ജോര്‍ജസിന്റെ ജനനം. 1923ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ല്യൂവനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ പ്രഫസറായിരുന്നു.
‘ഹബ്ബ്ള്‍സ് ലോ’, ‘ഹബ്ബ്ള്‍സ് കോണ്‍സ്റ്റന്റ്’ എന്ന സിദ്ധാന്തങ്ങളാലും പ്രസിദ്ധനായ വ്യക്തിയാണ് ഫാ. ലെമെയട്ടര്‍. രണ്ടു സര്‍വകലാശാല ബിരുദം ഉണ്ടായിരുന്ന ലെമെയട്രര്‍, കൈയില്‍ എല്ലായിപ്പോഴും ഒരു ‘ബെല്‍ജിയന്‍ വാര്‍ ക്രോസ്’ കരുതിയിരുന്നു. 1966 ജൂലൈ 17നാണ് അദ്ദേഹം അന്തരിച്ചത്.