News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി

സ്വന്തം ലേഖകന്‍ 16-07-2018 - Monday

വാല്‍സിംഗ്ഹാം: ഇംഗ്ലണ്ടിന്റെ നസ്രത്ത് എന്നു പേരുകേട്ട വാല്‍സിംഗ്ഹാം തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നടത്തിയ രണ്ടാമത് തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. രാവിലെ മുതല്‍ ഇടമുറിയാതെ തീര്‍ഥാടകരുടെ പ്രവാഹം തുടങ്ങിയിരുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും അല്മായ നേതാക്കളുടെയും നേതൃത്വത്തിലാണ് തീര്‍ത്ഥാടകര്‍ എത്തിയത്. രാവിലെ ഒന്‍പതിന് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ മരിയന്‍ ധ്യാനത്തോടെ തീര്‍ത്ഥാടനം ആരംഭിച്ചു. തുടര്‍ന്ന് ജപമാല പ്രദക്ഷിണം നടന്നു. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു.

തൊണ്ണൂറ്റിഒമ്പത് ആടുകളെയും ഉപേക്ഷിച്ചു കാണാതെ പോയ ഒരാടിനെ തേടിപ്പോകുന്ന ഇടയനെപ്പോലെ നല്ലിടയനായ ഈശോയുടെ തിരിച്ചുവരുവോളം കാത്തിരിക്കുന്ന മനോഭാവത്തോടെ നാം ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ പ്രത്യേകിച്ചു തിരുസഭയിലും കുടുംബങ്ങളിലും നമുക്കെല്ലാവര്‍ക്കും ഉണ്ടാകണമെന്നും വചന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. യുകെ ആതിഥ്യമരുളുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറേമൂസ്’ 2018 സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ ലിവര്‍പൂളില്‍ വെച്ചു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടാണ് പ്രദക്ഷിണം നടന്നത്.

More Archives >>

Page 1 of 340