News - 2025
മെക്സിക്കോയിൽ മാതാവിന്റെ രൂപത്തില്‍ നിന്നു ഒഴുകുന്നത് ഒലിവെണ്ണയെന്ന് പരിശോധന ഫലം
സ്വന്തം ലേഖകന്‍ 18-07-2018 - Wednesday
ലാസ് ക്രുസെസ്: ന്യൂ മെക്‌സിക്കോയിലെ ഹോബ്‌സിലുള്ള ഔര്‍ ലേഡി ഓഫ് ഗ്വാഡലുപ്പ ദേവാലയത്തിലെ മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നും ഒഴുകുന്നത് ഒലിവെണ്ണയെന്ന് പരിശോധനാ ഫലം. കഴിഞ്ഞ മേയ് മാസം മുതലാണ് രൂപത്തിൽ നിന്നും ദ്രാവകം ഒഴുകുന്നതു ആരംഭിച്ചത്. ഇത് കണ്ട സന്ദര്‍ശകർ ദേവാലയയ അധികൃതരെ വിവരം അറിയിക്കുകയായിരിന്നു. മേയ് മാസം തന്നെ ലാസ് ക്രുസെസ് രൂപത ഈ പ്രതിഭാസത്തെ പറ്റി വിശദമായ പഠനം ആരംഭിച്ചിരുന്നു. ദ്രാവകം പിന്നീട് ശാസ്ത്രീയ പഠനത്തിനായി നൽകുകയായിരിന്നു. പഠനത്തിൽ നിന്നും ദ്രാവകം ഒലിവെണ്ണയാണെന്നു മനസ്സിലാക്കിയതായി ലാസ് ക്രുസെസ് രൂപത മെത്രാൻ ഒാസ്കർ കൻറ്റു, ലാസ് ക്രുസെസ് സണ്‍ ന്യൂസിനോട് പറഞ്ഞു.
അകം പൊളളയായ രൂപത്തിന്റെ ഉള്‍ഭാഗം പരിശോധിച്ചപ്പോൾ മാറാല അല്ലാതെ മറ്റൊന്നും കണ്ടില്ലായെന്നും, അതിനാൽ തന്നെ സംശയത്തോടെ നോക്കി കാണാന്‍ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലേശകരമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്ക് പരിശുദ്ധ ദൈവമാതാവ് നമ്മുടെ കൂടെയുണ്ടെന്നു സംഭവം ഓര്‍മ്മപ്പെടുത്തുകയാണെന്ന് ബിഷപ്പ് കൻറ്റു ലാസ് ക്രുസെസ് പറഞ്ഞു. അതേസമയം അത്ഭുതത്തെ പറ്റി രൂപത തലത്തിൽ ഉളള അന്വേഷണം തുടരുമെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് വൈദികര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന രാജ്യമാണ് മെക്സിക്കോ.