News - 2025

ഒരു കോടി രൂപയുടെ ധനസഹായവുമായി അല്‍ അന്‍സാരി എക്സ്ചേഞ്ച്

സ്വന്തം ലേഖകന്‍ 20-08-2018 - Monday

ദുബായ്: പ്രളയക്കെടുതിയില്‍ നിന്ന്‍ കരകയറുന്ന കേരളത്തിന് ഒരു കോടി രൂപയുടെ ധനസഹായവുമായി യു‌എ‌ഇ ആസ്ഥാനമായ അല്‍ അന്‍സാരി എക്സ്ചേഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കമ്പനി 5,00,000 ദര്‍ഹം സംഭാവനയായി നല്‍കിയത്. ഒരു നൂറ്റാണ്ടിന് ഇടയില്‍ ഉണ്ടായ മഹാപ്രളയത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുകയാണെന്ന് കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. പ്രളയക്കെടുതിയെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്‍ അന്‍സാരി എക്സ്ചേഞ്ച് ഉപയോഗിച്ച് പണം അയക്കുന്നവര്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതല്ലായെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

More Archives >>

Page 1 of 353