News - 2025

കേരള ജനതക്ക് വലിയ സഹായം അത്യാവശ്യം: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്

സ്വന്തം ലേഖകന്‍ 18-08-2018 - Saturday

ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങളുടെയും സമൂഹത്തിന്‍റെയും ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതിന് വലിയ സഹായം ആവശ്യമാണെന്ന് സിബിസിഐയുടെ അദ്ധ്യക്ഷനും ബോംബെ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. നിര്‍ണ്ണായക നിമിഷത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദാരസംഭാവന നല്‍കുന്നതിന് വിശ്വാസി സമൂഹത്തെയും സ്ഥാപനങ്ങളെയും സന്മനസ്സുള്ള സകലരെയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക സഭാനേതൃങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി കര്‍ദ്ദിനാള്‍ പറഞ്ഞു.

പ്രളയം ജീവനപഹരിച്ചവര്‍ക്കായും അവരു‍ടെ വേര്‍പാടില്‍ കേഴുന്ന കുടുംബങ്ങള്‍ക്കായും അനുശോചനം അറിയിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. ഭാരതത്തിലെ കത്തോലിക്കാസഭയുടെ സന്നദ്ധ സംഘടനയായ “കാരിത്താസ് ഇന്ത്യ” ഇതിനോടകം സജ്ജരായിട്ടുണ്ട്. പ്രളയക്കെടുതിയനുഭവിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കേരളത്തിലെ രൂപതകളുടെ സാമൂഹ്യ സേവന വിഭാഗങ്ങള്‍ക്ക് സഹായഹസ്തം നീട്ടുന്നതിനും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിനിധിസംഘത്തെ അയച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു.

More Archives >>

Page 1 of 352