News - 2025

ഹോളി ലീഗ് ഒാഫ് നേഷൻസിന്റെ ആഗോള ജപമാലയത്നം ഒക്ടോബർ ഏഴിന്

സ്വന്തം ലേഖകന്‍ 20-08-2018 - Monday

ന്യൂയോര്‍ക്ക്: ഹോളി ലീഗ് ഒാഫ് നേഷൻസ് എന്ന കത്തോലിക്കാ സംഘടനയുടെ നേതൃത്വത്തിൽ ജപമാലരാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഏഴാം തീയതി ലോകമെമ്പാടും ജപമാലയത്നം നടക്കും. പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും സാംസ്കാരിക മാറ്റങ്ങൾ കൊണ്ടുവരാൻ അമേരിക്കയുടെ മണ്ണിൽ ആരംഭിച്ച ഹോളി ലീഗ് ഒാഫ് നേഷൻസ് സംഘടന ആഗോള ജപമാലദിനത്തിന് ആഹ്വാനം ചെയ്യുകയായിരിന്നു. ഇതിനു മുന്നോടിയായി അൻപത്തിനാലു ദിവസം നീണ്ടുനിൽക്കുന്ന നൊവേന ആഗസ്റ്റ് പതിനാലിന് ആരംഭിച്ചു. ഒാരോ രാജ്യങ്ങളും പലവിധ നിയോഗങ്ങൾ ദെെവമാതാവിന്റെ മാധ്യസ്ഥത്തിനായി സമർപ്പിക്കും.

അമേരിക്കയിൽ തുടക്കം കുറിച്ച 'റോസറി കോസ്റ്റ് ടു കോസ്റ്റ്' എന്ന ജപമാല റാലിക്കു ശേഷമാണ് ഹോളി ലീഗ് ഒാഫ് നേഷൻസ് എന്നൊരു സംഘടനയെക്കുറിച്ചുളള ചിന്തകൾ ഉരുത്തിരിയുന്നത്. ഇന്ന് അമേരിക്കയിലെ പല രൂപതകളിലും ആഴമായ വേരോട്ടമുള്ള സംഘടനയാണ് ഹോളി ലീഗ് ഒാഫ് നേഷൻസ്. ജപമാല പ്രാർത്ഥനായത്നത്തെ സംബന്ധിച്ച വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി ഒാരോ രാജ്യത്തിനും പ്രത്യേകം വെബ്സൈറ്റും നിലവിൽ വന്നിട്ടുണ്ട്. ഇന്ത്യയുൾപ്പടെയുളള രാജ്യങ്ങളിലെ സഭാ നേതൃത്വവും ജപമാലയത്നത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

More Archives >>

Page 1 of 353