News - 2025

ദുരിതബാധിതരുടെ ഭവനനിർമ്മാണത്തിന് കാർ ലേലം ചെയ്യുവാന്‍ വരാപ്പുഴ ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ 03-09-2018 - Monday

വരാപ്പുഴ: പ്രളയ ബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാർ ലേലം ചെയ്യുന്നു. കാർ ലേലം ചെയ്തു അതിൽ നിന്ന് കിട്ടുന്ന തുക ദുരിതബാധിതരുടെ ഭവനനിർമ്മാണ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഒന്നരവർഷം മാത്രം പഴക്കമുള്ള ഇന്നോവ ക്രിസ്റ്റ ഉപേക്ഷിച്ച് ആർച്ച് ബിഷപ്പ് ഹൗസിലെ ചെറിയ മാരുതി കാര്‍ ആയിരിയ്ക്കും അദ്ദേഹം ഇനി ഉപയോഗിക്കുക. അതിരൂപതയിൽ തിരുനാള്‍ ആഘോഷങ്ങളും ജൂബിലികളും എല്ലാം ലളിതമാക്കണമെന്നും മിച്ചം വയ്ക്കാവുന്ന തുക പുനരധിവാസ പദ്ധതികൾക്കായി വകയിരുത്തണമെന്നും കഴിഞ്ഞദിവസം ആർച്ച് ബിഷപ്പ് ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്തിരിന്നു.

More Archives >>

Page 1 of 358