News - 2024

കേരളത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പ

സ്വന്തം ലേഖകന്‍ 29-09-2018 - Saturday

വത്തിക്കാന്‍ സിറ്റി: കേരളത്തിലെ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാനായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മലയാളിയും നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസഡറുമായ വേണു രാജാമണി വത്തിക്കാനിലെ പൊതുസദസില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ഭാര്യ സരോജ് ഥാപ്പയ്‌ക്കൊപ്പമാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പാപ്പായുമായി സ്ഥാനപതി സംസാരിച്ചത്. നേരത്തെ പൊതു പ്രഭാഷണത്തില്‍ കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പുനരുദ്ധാരണത്തിന് അന്താരാഷ്ട്ര സഹായം ലഭ്യമാക്കണമെന്നും മാര്‍പാപ്പ പറഞ്ഞിരിന്നു.

More Archives >>

Page 1 of 369