News - 2024
മാതാപിതാക്കളുടെ കൗദാശിക ജീവിതം സമര്‍പ്പിത ആഭിമുഖ്യം യുവജനങ്ങളില്‍ വളര്‍ത്തും: മാര്‍ ജോസഫ് പണ്ടാരശേരില്‍
സ്വന്തം ലേഖകന്‍ 23-10-2018 - Tuesday
വത്തിക്കാന്‍ സിറ്റി: മാതാപിതാക്കളുടെ കൂദാശകളിലധിഷ്ഠിതമായ ജീവിതം പൗരോഹിത്യ സന്യാസ ആഭിമുഖ്യങ്ങള്‍ യുവജനങ്ങളില്‍ വളര്‍ത്താനും വഴിയൊരുക്കുമെന്ന് സീറോ മലബാര്‍ സഭാ യുവജന കമ്മീഷന്‍ ചെയര്‍മാനും കോട്ടയം അതിരൂപതാ സഹായ മെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശേരില്‍. വത്തിക്കാനില്‍ യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ പ്രത്യേക സിനഡില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
സഭയുടെ അജപാലന ശുശ്രൂഷകള്‍ കൂടുതല്‍ യുവജന സൗഹൃദമാകണമെന്നും ആഴമായ വിശ്വാസ പരിശീലനത്തിലൂടെയും പ്രത്യേകിച്ചു മിഷന്‍ലീഗ് സംഘടനയുടെ പ്രവര്‍ത്തനങ്ങളിലൂടെയും ദൈവവിളി പ്രോത്സാഹനത്തിനു സീറോ മലബാര്‍ സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മാര്‍ പണ്ടാരശേരില്‍ സിനഡില്‍ പങ്കുവച്ചു.