News - 2025

ഫിലിപ്പീന്‍സില്‍ വിശുദ്ധ കുര്‍ബാന മധ്യേ ബോംബ് സ്‌ഫോടനം: 27 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 27-01-2019 - Sunday

മനില: ഫിലിപ്പീന്‍സില്‍ കത്തോലിക്ക ദേവാലയത്തിന് നേരെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഇന്നു രാവിലെ സുലു പ്രവിശ്യയിലെ ജോളോയില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് സംഭവമുണ്ടായത്. 71 പേര്‍ക്ക് പരിക്കേറ്റു. കുര്‍ബാന നടന്നുകൊണ്ടിരിക്കുമ്പോള്‍ ദേവാലയത്തിന്റെ കവാടത്തിലാണ് ആദ്യ സ്‌ഫോടനം നടന്നത്.

ഇതിനു പിന്നാലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തും സ്‌ഫോടനം ഉണ്ടായി. കൊല്ലപ്പെട്ടവരില്‍ കത്തോലിക്ക വിശ്വാസികളും സൈനികരും ഉള്‍പ്പെടുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അബു സയ്യ്ഫ് ഗ്രൂപ്പ് ഏറ്റെടുത്തുവെന്നാണ് സൂചന. ഇസ്ലാമിക് ഭീകരരുടെ സജീവ സാന്നിധ്യമുള്ള സ്ഥലമാണ് ജോളോ.

More Archives >>

Page 1 of 410