ഭൂഖണ്ഡങ്ങളുടെ പ്രതിനിധികളായി 10 യുവതീയുവാക്കളെ യുവജന സംഗമ ദിനത്തിന്റെ സംഘാടകര് തിരഞ്ഞെടുത്തപ്പോള് അതില് ബെഡ്വിനും ഉള്പ്പെടുകയായിരിന്നു. ഭക്ഷണത്തിനുശേഷം, തൊട്ടടുത്തുള്ള കപ്പേളയില് കുറച്ചു സമയം പാപ്പ മൗനമായി പ്രാര്ത്ഥിച്ചു. സെമിനാരി റെക്ടറിന് സമ്മാനം നല്കിയ പാപ്പാ, യുവജന പ്രതിനിധികളോടും, അവിടത്തെ 50 സെമിനാരി വിദ്യാര്ത്ഥികളോടുമൊപ്പം ഫോട്ടോ എടുക്കാനും സമയം കണ്ടെത്തി. കൊച്ചിയില് എസ്.ഡബ്ല്യൂ കമ്പനിയില് ജോലി ചെയ്യുന്ന ബെഡ്വിനും ഈ ഭാഗ്യം ലഭിക്കുകയായിരിന്നു. ജീസസ് യൂത്തിന്റെ വോക്സ് ക്രിസ്റ്റി ബാന്ഡിലെ അംഗം കൂടിയാണ് ബെഡ്വിന്.
News
പാപ്പയ്ക്കൊപ്പം ഭക്ഷണം കഴിച്ചും സെല്ഫിയെടുത്തും മലയാളി യുവാവ്
സ്വന്തം ലേഖകന് 28-01-2019 - Monday
പനാമ സിറ്റി: ലോക യുവജന സംഗമത്തിനിടെ ഫ്രാന്സിസ് പാപ്പയ്ക്കൊപ്പം ഭക്ഷണം കഴിക്കാനും കുശലം പങ്കുവെയ്ക്കാനും അതുല്യ ഭാഗ്യം ലഭിച്ച പത്തു യുവജനങ്ങളില് ഒരാളായി കൊച്ചി സ്വദേശിയും. ജീസസ് യൂത്തിന്റെ സജീവ പ്രവര്ത്തകനും, കപ്യൂട്ടര് എഞ്ചിനീയറുമായ ബെഡ്വിന് ടൈറ്റസിനാണ് ഈ ഭാഗ്യം ലഭിച്ചത്. അല്മായര്ക്കായുള്ള പൊന്തിഫിക്കല് കൗണ്സിലിന്റെ ക്ഷണപ്രകാരമാണ് കേരളത്തിലെ ജീസസ് യൂത്തിന്റെ പ്രതിനിധിയായി ബെഡ്വിന് പനാമയില് എത്തിയത്.
More Archives >>
Page 1 of 410
More Readings »
ദാരുണ മരണങ്ങൾക്ക് പിന്നാലെ ഉയരുന്ന ജനവികാരവും പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നവരും
ജീവിക്കാൻ മാർഗ്ഗമില്ലാതെയും മാനസികമായി തകർന്നുമുള്ള കൂട്ട ആത്മഹത്യകൾ കേരളത്തിൽ അപൂർവമല്ല....

വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ | നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരോടൊപ്പം | രണ്ടാം ദിനം
"പ്രിയ കൂട്ടുകാരേ, ക്രിസ്തുവിനു വേണ്ടി മരിക്കുക എന്നത് എന്റെ നേട്ടമാണ് "- വിശുദ്ധ ജെയ്മി ഹിലാരിയോ...

"അതു ഞാനാണ്" | നോമ്പുകാല ചിന്തകൾ | രണ്ടാം ദിവസം
''ഞാനാണ് എന്ന് അവന് പറഞ്ഞപ്പോള് അവര് പിന്വലിയുകയും നിലംപതിക്കുകയും ചെയ്തു'' (യോഹ 18:6).
യുക്രൈന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് അമേരിക്കന് മെത്രാന് സമിതി
വാഷിംഗ്ടണ് ഡിസി: റഷ്യന് അധിനിവേശ ആക്രമണങ്ങള്ക്കിടയില് നിന്നു കരകയറുവാന് പാടുപ്പെടുന്ന...

ഏദനിലെ രക്തസാക്ഷികളുടെ ഓർമ്മയില് ലോകം
ഇന്ന് മാര്ച്ച് മാസം നാലാം തീയതി - ഒൻപതു വർഷങ്ങൾക്കു മുന്പ് 2016 മാർച്ച് നാലിനു തിരുസഭയുടെ ആരാമത്തിൽ ...

വത്തിക്കാന്റെ പ്രോലൈഫ് അവാര്ഡ് യുക്രൈന് സന്യാസിനിക്ക്
വത്തിക്കാന് സിറ്റി: വത്തിക്കാന്റെ അക്കാദമി ഫോർ ലൈഫ് നല്കുന്ന വത്തിക്കാന്റെ പ്രോലൈഫ് അവാര്ഡ്...
