News - 2025

പാപ്പയെ സ്വാഗതം ചെയ്ത് യു‌എ‌ഇ പ്രധാനമന്ത്രിയുടെ ട്വീറ്റ്

സ്വന്തം ലേഖകന്‍ 03-02-2019 - Sunday

ദുബായ്: ഫ്രാന്‍സിസ് മാർപാപ്പയുടെ അറേബ്യന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ യു.എ.ഇയിലേക്ക് പാപ്പയെ വീണ്ടും സ്വാഗതം ചെയ്ത് യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സഹിഷ്ണുത, സമാധാനം, സഹവർത്തിത്വം തുടങ്ങി രാജ്യം ഏറെ പ്രാധാന്യം നൽകുന്ന മൂല്യങ്ങൾ പുതിയ തലത്തിലേക്കുയർത്താൻ പോകുന്ന പാപ്പയുടെ സന്ദർശനത്തിനായി ജനങ്ങളോടൊപ്പം യു.എ.ഇ. ഭരണനേതൃത്വവും കാത്തിരിക്കുകയാണെന്ന്‍ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

More Archives >>

Page 1 of 414