News - 2025

"പ്രാര്‍ത്ഥിക്കണം": ഫ്രാന്‍സിസ് പാപ്പ യു‌എ‌ഇയിലേക്ക് പുറപ്പെട്ടു

സ്വന്തം ലേഖകന്‍ 03-02-2019 - Sunday

അബുദാബി: അറേബ്യന്‍ മേഖല സന്ദര്‍ശിക്കുന്ന ആദ്യ പാപ്പ എന്ന ചരിത്രമെഴുതി ആഗോള സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ മൂന്നുദിവസത്തെ യുഎഇ സന്ദർശനത്തിന് വത്തിക്കാനിൽ നിന്നു പുറപ്പെട്ടു. യാത്രപുറപ്പെടും മുമ്പേ എല്ലാവരോടും പ്രാർത്ഥനാസഹായം ആവശ്യപ്പെട്ട് ട്വീറ്റു ചെയ്ത പാപ്പ യുഎഇയിലേക്ക് സഹോദരനെപ്പോലെ പോവുകയാണെന്നും സംവാദത്തിന്റെ പുതിയ അധ്യായം തുറക്കാനും സമാധാനത്തിന്റെ പാതയിൽ ഒന്നിച്ചു നീങ്ങാനുമാണ് ഈ യാത്രയെന്നും കുറിച്ചു.

ഇന്നു ഇന്ത്യൻ സമയം രാത്രി പതിനൊന്നരയോടെ അദ്ദേഹം അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തും. അറേബ്യന്‍ വികാരിയാത്തിന്റെ പ്രതിനിധികളും യു‌എ‌ഇ സര്‍ക്കാര്‍ പ്രതിനിധികളും പാപ്പയെ സ്വീകരിക്കുവാന്‍ വിമാനത്താവളത്തില്‍ ഉണ്ടാകും. നാളെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഫ്രാന്‍സിസ് പാപ്പക്കു ആവേശകരമായ സ്വീകരണം നല്‍കും.

More Archives >>

Page 1 of 414