News
ചരിത്രം കുറിച്ച് പാപ്പ അറേബ്യന്‍ മണ്ണില്‍: രാജകീയമായ വരവേല്‍പ്പ് നല്‍കി യുഎഇ
സ്വന്തം ലേഖകന്‍ 04-02-2019 - Monday
അബുദാബി: ചരിത്രം കുറിച്ച് അറേബ്യന്‍ മണ്ണില്‍ ഫ്രാന്‍സിസ് പാപ്പ കാല്‍കുത്തി. അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ പാപ്പയ്ക്ക് രാജകീയമായ വരവേല്‍പ്പാണ് ഭരണകൂടം നല്‍കിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി മാർപാപ്പയെ സ്വീകരിച്ചു. അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തിയ മാർപാപ്പയെ സ്വീകരിക്കാൻ പ്രമുഖ രാജകുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു.
ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹ്മദ് അൽ തയ്യിബൂം പാപ്പയെ കാണാന്‍ നേരിട്ടു എയര്‍പോര്‍ട്ടിലെത്തി. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് മാർപാപ്പ എത്തിയിരിക്കുന്നത്. ഇന്ന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പാപ്പയ്ക്ക് ആവേശകരമായ സ്വീകരണം നല്‍കും.
Posted by Pravachaka Sabdam on