News
'തമ്പുരാന്‍': തിന്മയെ ആഘോഷമാക്കുന്ന ഇക്കാലത്ത് ഓര്‍മ്മപ്പെടുത്തലുമായി ക്രിസ്ത്യന്‍ ഷോര്‍ട്ട് ഫിലിം
പ്രവാചകശബ്ദം 12-04-2025 - Saturday
പൈശാചികമായ പല തിന്മകളെയും മഹത്വവത്ക്കരിക്കുന്ന പ്രവണത ദൃശ്യമാധ്യമങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയ്ക്കുള്ള ആഹ്വാനവുമായി നിര്‍മ്മിച്ച മലയാളം ക്രിസ്ത്യന്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ തക്കല സാന്‍ ജോസ് പ്രോവിന്‍സ് നിര്‍മ്മിച്ച 'തമ്പുരാന്‍' എന്ന ഷോര്‍ട്ട് ഫിലിമാണ് ശ്രദ്ധ നേടുന്നത്.
യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ കേന്ദ്രമാക്കി ലില്ലിപുട്ട് മീഡിയയുടെ ബാനറില്‍ ഫാ. റോബിന്‍സ് കുഴികോടിലാണ് ഹൃസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സമ്പന്നതയില്‍ കഴിഞ്ഞിരിന്ന കുടുംബത്തില്‍ പെട്ടെന്നുണ്ടായ തകര്‍ച്ചയും ഏറ്റുപറച്ചിലുമാണ് ഈ ഹൃസ്വചിത്രത്തിന്റെ ഇതിവൃത്തം.
പതിനഞ്ചു മിനിറ്റ് ദൈര്‍ഖ്യമുള്ള ഈ ഹൃസ്വചിത്രം സംവിധായകനായ ഫാ. റോബിന്‍സിന്റെ യൂട്യൂബ് ചാനലില്‍ മാത്രം മൂന്നു ദിവസത്തിനകം മുക്കാല്‍ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. ചിത്രത്തില്‍ വൈദികനായി അഭിനയിച്ചിരിക്കുന്ന ഫാ. ലിൻസ് മുണ്ടക്കലിന്റെ യൂട്യൂബ് ചാനലിലും എണ്ണായിരത്തോളം കാഴ്ചക്കാരുണ്ട്. അനുദിനം ചിത്രത്തിന് കാഴ്ചക്കാര്‍ വര്‍ദ്ധിക്കുകയാണ്. പി എ ജെയിംസ്, ബിജു മലയിൽ, , മിനി റോയ്, ലിസ്സി മോനിച്ചൻ, ഫഹദ് ഫൈറൂസ്, മനോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡീക്കന്‍ ജോര്‍ജ്ജു ജോണി.