News - 2025

ടെലിവിഷന് മുന്നില്‍ മുട്ടുകുത്തി ശ്രീലങ്കന്‍ ജനതയുടെ ബലിയര്‍പ്പണം

സ്വന്തം ലേഖകന്‍ 29-04-2019 - Monday

കൊളംബോ: ഈസ്റ്റര്‍ദിന സ്ഫോടനങ്ങള്‍ക്കു ശേഷം പരസ്യ ദിവ്യബലി അര്‍പ്പണം താത്ക്കാലികമായി റദ്ദാക്കിയെങ്കിലും പതറാത്ത വിശ്വാസ സാക്ഷ്യവുമായി ശ്രീലങ്കന്‍ ജനത. ആക്രമണത്തിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് അദ്ദേഹത്തിന്റെ വസതിയിലെ സ്വകാര്യ ചാപ്പലില്‍ ദിവ്യബലി അര്‍പ്പിച്ചപ്പോള്‍ ടെലിവിഷന് മുന്നില്‍ മുട്ടുകുത്തി നിന്നുകൊണ്ടാണ് ആയിരങ്ങള്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തത്.

കര്‍ദ്ദിനാളിന്റെ ബലിയര്‍പ്പണം തത്സമയം ശ്രീലങ്കന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരിന്നു. കൊളംബോയിലെ കര്‍ദ്ദിനാളിന്റെ വസതിയിലെ സ്വകാര്യചാപ്പലില്‍ നടന്ന ദിവ്യബലിയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് മഹിന്ദ രാജപക്‌സെ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

More Archives >>

Page 1 of 443