India - 2024

ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കേണ്ടതു സഭയുടെ പ്രധാന ഉത്തരവാദിത്വം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 05-05-2019 - Sunday

കൊച്ചി: സുരക്ഷിതത്വം നോക്കാതെയും പകച്ചുനില്‍ക്കാതെയും പൊതുസമൂഹത്തോടു സംവദിച്ചു ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കേണ്ടതു സഭയുടെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തമാണെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷനുകളുടെയും കമ്മിറ്റികളുടെയും സെക്രട്ടറിമാരുടെയും ഓഫീസ് സെക്രട്ടറിമാരുടെയും ഈ വര്‍ഷത്തെ പ്രഥമയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഈശോയാകുന്ന യഥാര്‍ഥ ജ്ഞാനം സ്വീകരിച്ച പൂജരാജാക്കന്മാര്‍ ശരിയായ പാതയില്‍ സഞ്ചരിച്ചതുപോലെ കാലാകാലങ്ങളില്‍ സഭ നല്കുന്ന പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടു സഭയുടെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കേണ്ടവരാണു സഭാ ശുശ്രൂഷകരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സീറോമലബാര്‍ സഭയുടെ കൂരിയാമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 242