News - 2024

ഹലാൽ ടൂറിസത്തിനെതിരെ ഇന്തോനേഷ്യന്‍ കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 11-05-2019 - Saturday

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കൊമോഡോ നാഷ്ണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്ന ഫ്‌ലോർസ് ദ്വീപിൽ ഹലാൽ ടൂറിസം നടപ്പിലാക്കാനുള്ള ശ്രമത്തിനെതിരെ കത്തോലിക്ക സഭ. ഫ്‌ലോർസ് ദിലീപിനു സമീപത്തുള്ള ലാബുവാൻ ബാജോ എന്ന മത്സ്യബന്ധന പട്ടണത്തില്‍ വിനോദസഞ്ചാരം പുഷ്ടിപ്പെടുത്താൻ എന്ന വ്യാജേനെയാണ് ഹലാൽ ടൂറിസം ഒരു മാർഗ്ഗമായി സർക്കാർ നിർദ്ദേശിച്ചത്. എല്ലാ വിഭാഗത്തിൽപെട്ടവർക്കും ഒരേപോലെയുളള സ്വാഗതം ചെയ്യൽ അനുഭവപ്പെടണമെന്നും, അതിനാൽ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന് മുൻഗണന നൽകുന്നത് തെറ്റായിരിക്കുമെന്നും റൂത്തങ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് സിൽവസ്റ്റർ സാൻ ലാബുവാൻ ബാജോയിലെ വിനോദസഞ്ചാര മേഖലയുടെ അധ്യക്ഷനു അയച്ച കത്തില്‍ കുറിച്ചു.

വിനോദസഞ്ചാരം പ്രാദേശിക സംസ്കാരത്തെയും, പാരമ്പര്യത്തെയും അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണമെന്നും, പ്രകൃതിയെ സംരക്ഷിക്കുന്നതും സൃഷ്ടിയെ ഉൾക്കൊള്ളുന്നതുമായിരിക്കണമെന്നും അദ്ദേഹം രേഖപ്പെടുത്തി. പ്രാദേശിക ഭരണകൂടം ഇതിനെ പറ്റി ചർച്ച ചെയ്യാൻ ഏപ്രിൽ 30നു ഒരുമിച്ചു കൂടിയിരുന്നു. ഹലാൽ ടൂറിസത്തിൽ നിഷ്കർഷിക്കുന്നതനുസരിച്ച് ഹോട്ടലുകളിൽ ഹലാൽ ഭക്ഷണം മാത്രമേ കൊടുക്കാൻ പാടുള്ളൂ. അതേപോലെ പല ഇസ്‌ലാമിക നിയമങ്ങളും അമുസ്ലീങ്ങൾ ഉൾപ്പെടെയുള്ളവർ പിന്തുടരേണ്ട സാഹചര്യവും സംജാതമാകും.

ഹലാൽ ടൂറിസം നടപ്പിലാക്കാനുള്ള പദ്ധതി ക്രൈസ്തവരിൽ അസ്വസ്ഥത ഉളവാക്കിയിട്ടുണ്ടെന്നും, അതിനാൽ തീരുമാനം സാമൂഹ്യ സംഘർഷത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് താൻ ഭയപ്പെടുന്നതായും ബിഷപ്പ് സിൽവസ്റ്റർ സാൻ പറഞ്ഞു. വിഷയത്തില്‍ നിന്ന്‍ മാറി മറ്റ് അടിയന്തര കാര്യങ്ങളിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം രേഖപ്പെടുത്തി. നാളുകള്‍ക്ക് മുന്‍പ് പ്രദേശത്ത് പന്നി മാംസം വിൽക്കുന്നവർക്കു ഇസ്ലാമിക വിശ്വാസികളിൽനിന്ന് വന്‍ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.

More Archives >>

Page 1 of 449