News - 2024

സാത്താനിക ഗ്രൂപ്പുകളുടെ പ്രചാരണത്തിനു പിന്നിൽ സാമൂഹ്യ മാധ്യമങ്ങളെന്ന് റോമിൽ നടന്ന ഭൂതോച്ചാടകരുടെ സമ്മേളനം

സ്വന്തം ലേഖകന്‍ 13-05-2019 - Monday

സാത്താനിക ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയിൽ പൊട്ടിമുളക്കുകയാണെന്ന് റോമിൽ സംഘടിപ്പിക്കപ്പെട്ട ഭൂതോച്ചാടകരുടെ സമ്മേളനം വിലയിരുത്തി. അവരുടെ അഭിപ്രായത്തിൽ സാത്താന്റെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഭൂതോച്ചാടനം തന്നെ ആവശ്യമാണ്. ലീജിയൻ ഓഫ് ക്രൈസ്റ്റ് എന്ന കത്തോലിക്കാ സംഘടനയാണ് ഒരു പാഠ്യ പദ്ധതിയുടെ ഭാഗമായി മെയ് മാസം 6 മുതൽ 11 വരെ നീണ്ടുനിന്ന ഭൂതോച്ചാടകരുടെ സമ്മേളനം പൊന്തിഫിക്കൽ സർവകലാശാലയായ റെജീന അപ്പസ്തോലോറം സർവകലാശാലയിൽ സംഘടിപ്പിച്ചത്.

അൽമായരും, വൈദികരുമുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നു വന്ന 241 പേർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ഓരോ രൂപതകളിലെയും മെത്രാന്മാരുടെ അനുവാദത്തോടു കൂടിയാണ് ഓരോരുത്തരും ഈ സമ്മേളനത്തിൽ പങ്കെടുക്കാനായി റോമിൽ എത്തിയത്. ഭൂതോച്ചാടനത്തെക്കുറിച്ചും, സാത്താന്റെ ഭൂമിയിലെ സാന്നിധ്യത്തെക്കുറിച്ചും വൈദികർക്ക് കൂടുതൽ ബോധ്യം നൽകാനായി 2004 ലാണ് ഈ പാഠ്യപദ്ധതി ആരംഭിച്ചത്.

വൈദ്യശാസ്ത്രവും, നിയമവും, സോഷ്യോളജിയും, ക്രിമിനോളജിയും, സൈക്കോളജിയും ഉൾപ്പെടുത്തിയിട്ടുള്ള ഈ പാഠ്യ പദ്ധതിക്ക് ലഭിക്കുന്ന വലിയ തോതിലുള്ള മാധ്യമശ്രദ്ധ ഈ വിഷയത്തിന്റെ ഗൗരവം ഏടുത്തുകാണിക്കുന്നതാണ്. പണ്ട് സാത്താനിക ആചാരങ്ങൾക്ക് പ്രചാരണം ലഭിക്കുക എന്നത് ദുഷ്കരമായിരുന്നെങ്കിൽ ഇന്ന് വിവിധ വെബ് സൈറ്റുകളിലൂടെ സാത്താനിക് ആചാരങ്ങളുടെ പ്രചാരണം വർദ്ധിപ്പിക്കുകയാണെന്ന് ദൈവശാസ്ത്രജ്ഞനായ പെട്രോ പരാജോൺ മുനസ് എന്ന വൈദികൻ പറഞ്ഞു.

ലോകത്തിന്റെ പല ഭാഗങ്ങളിൽ സാത്താൻ ആരാധനയ്ക്ക് ഇപ്പോൾ വമ്പിച്ച പ്രശസ്തിയുണ്ട്. അമേരിക്കയിലും, പടിഞ്ഞാറൻ യൂറോപ്പിലും അനേകം സാത്താനിക ആലയങ്ങളുണ്ട്. ഏപ്രിൽ മാസം അവസാനമാണ് ഉത്തര ഇറ്റലിയിൽ സാത്താൻ തന്റെ കൊമ്പിൽ ഒരു കുട്ടിയെ വഹിച്ചുകൊണ്ടുപോകുന്ന ഒരു പ്രതിമ എതിർപ്പുകളുടെ നടുവിലും സ്ഥാപിക്കപ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന സാത്താനിക ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങെളെക്കുറിച്ച് കുട്ടികളും യുവാക്കളും മുതിർന്നവരും ഒന്നുപോലെ അതീവ ജാഗ്രതപാലിക്കേണ്ടതാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നാം പലപ്പോഴും തിരിച്ചറിയാത്ത മാർഗ്ഗങ്ങളിലൂടെയായിരിക്കും ഇത്തരം ഗ്രൂപ്പുകൾ പ്രവർത്തിക്കുക.

More Archives >>

Page 1 of 449