Life In Christ - 2025

അലബാമക്കു പിന്നാലെ മിസോറിയും: ട്രംപിന് കീഴില്‍ അമേരിക്ക, പ്രോലൈഫ് അമേരിക്ക

സ്വന്തം ലേഖകന്‍ 19-05-2019 - Sunday

ജഫേഴ്‌സണ്‍ സിറ്റി: ഗര്‍ഭഛിദ്രം വിലക്കുന്ന നിയമം അമേരിക്കയിലെ അലബാമ സംസ്ഥാനം പാസാക്കിയതിന് പിന്നാലെ ചുവടുവെയ്പ്പുമായി മിസോറി സംസ്ഥാന ജനപ്രതിനിധി സഭയും. എട്ട് ആഴ്ചയ്ക്കു ശേഷമുള്ള ഗര്‍ഭഛിദ്രം പൂര്‍ണമായി വിലക്കുന്ന നിയമം മിസോറി ജനപ്രതിനിധി സഭയും പാസാക്കി. നിയമപ്രകാരം അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തില്‍ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതിയുള്ളൂ. അതേസമയം ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുന്ന ഡോക്ടര്‍ക്ക് അഞ്ചു മുതല്‍ 15 വരെ വര്‍ഷം തടവു ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. 44നെതിരേ 110 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ മൈക് പാര്‍സണ്‍ ഒപ്പുവച്ചാല്‍ നിയമം പ്രാബല്യത്തിലാകും.

അമേരിക്കയില്‍ ജീവനെ ഏറ്റവും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമാക്കി മിസോറിയെ മാറ്റുമെന്നു മൈക് പാര്‍സണ്‍ നേരത്തെ തുറന്ന്‍ പ്രസ്താവിച്ചിരിന്നു. അമേരിക്ക ഭരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗര്‍ഭച്ഛിദ്രവിരുദ്ധ നിയമം പാസാക്കിയിട്ടുണ്ട്. ഭരണത്തിലേറി ആദ്യ ആഴ്ച മുതല്‍ നാളിതുവരെ ശക്തമായ പ്രോലൈഫ് നിലപാട് എടുത്ത നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. ഗര്‍ഭഛിദ്രത്തിനെതിരെ പൊതുവേദികളില്‍ ശക്തമായ സ്വരമാണ് അദ്ദേഹം ഉയര്‍ത്തിയിട്ടുള്ളത്. ട്രംപിന്റെ പ്രോലൈഫ് നയങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ശക്തമായ പിന്തുണയാണുള്ളത്. മിക്ക അമേരിക്കന്‍ സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്രം വിലക്കുന്നത് ഇതിന്റെ പ്രതിഫലനമായാണ് നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

More Archives >>

Page 1 of 8