India - 2025
ചങ്ങനാശ്ശേരി അതിരൂപതയില്‍ പുതിയ വികാരി ജനറാളും പ്രോക്യുറേറ്ററും ചുമതലയേറ്റു
31-05-2019 - Friday
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കലും, പ്രോക്യുറേറ്ററായി റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പിലും ചുമതലയേറ്റു. റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ. ഫാ. ഫിലിപ് തയ്യില്‍ എന്നിവര്‍ക്ക് പകരമായാണ് ഇവര്‍ നിയമിതരായത്. എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാപ്പള്ളി ഇടവകാംഗമായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ കുറിച്ചി, ആലുവാ സെമിനാരികളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി 1987 ല്‍ വൈദീകപട്ടം സ്വീകരിച്ചു.
തുടര്‍ന്ന് നിരവധി ഇടവകകളില്‍ ശുശ്രൂഷ ചെയ്ത ഇദ്ദേഹം ചമ്പക്കുളം ബസലിക്കാപ്പള്ളിയിലും ആലപ്പുഴ മാര്‍സ്ലീവാ ഫൊറോനാപ്പള്ളിയിലും വികാരിയായിരുന്നു. അതിരൂപതയിലെ ഇടവകകളുടെ പ്രത്യേക ചുമതലയുള്ള വികാരി ജനറാളായിട്ടാണ് ഇദ്ദേഹത്തിന്റെ നിയമനം. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗമായ ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍ കുറിച്ചി, തിരുവനന്തപുരം, ആലുവാ സെമിനാരികളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി 2/1/2013 ല്‍ പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം അതിരൂപതയുടെ സാമ്പത്തീക കാര്യങ്ങളുടെ ചുമതലക്കാരനായി നിയമിതനായിരിക്കുകയാണ്.