News - 2024

ബലിയര്‍പ്പണത്തിന് തൊട്ടുമുന്‍പ് പോളിഷ് വൈദികന് കുത്തേറ്റു

സ്വന്തം ലേഖകന്‍ 11-06-2019 - Tuesday

റോക്ലോ സിറ്റി: വിശുദ്ധ കുർബാന അര്‍പ്പണത്തിന് തൊട്ടുമുന്‍പ് പോളണ്ടിൽ വൈദികന് കുത്തേറ്റു. തിങ്കളാഴ്ച പോളിഷ് നഗരമായ റോക്ലോ സിറ്റിയിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ രാവിലെ ബലിയര്‍പ്പണത്തിന് തയാറെടുക്കുമ്പോഴായിരിന്നു ഫാ. ഇരെനൂസ് ബകലർക്കിസ്ക്ക് എന്ന വൈദികന് കുത്തേറ്റത്. അന്‍പത്തിയേഴ് വയസ്സു പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ആക്രമിച്ചത്. കത്തോലിക്കാ സഭയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും സംസാരിച്ച് രോഷാകുലനായി പ്രതി കത്തിയെടുത്ത് കുത്തുകയുമായിരുന്നു.

വൈദികന്റെ നെഞ്ചിലും വയറിലും സാരമായ പരിക്കുകളാണ് ഏറ്റത്. കണ്ടുനിന്നവർ ഉടന്‍തന്നെ വൈദികനെ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്തു നിന്നു തന്നെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം നെഞ്ചില്‍ ആഴമായ മുറിവേറ്റതിനാല്‍ വൈദികനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യാപകമായി വൈദികര്‍ക്ക് നേരെ കത്തികൊണ്ടുള്ള ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്.

More Archives >>

Page 1 of 460