News - 2024

സ്‌പെയിന്‍ രാജാവിന്റെ പരമോന്നത ബഹുമതി കത്തോലിക്ക സന്യാസിനിക്കും

സ്വന്തം ലേഖകന്‍ 21-06-2019 - Friday

മാഡ്രിഡ്: സ്പെയിന്‍ രാജാവിന്റെ ഉന്നത ബഹുമതി 'മെഡൽ ഓഫ് സിവിൽ മെറിറ്റ്' കരസ്ഥമാക്കിയവരില്‍ കത്തോലിക്ക സന്യാസിനിയും. ഹെയ്തിയിലെ ആയിരകണക്കിന് അശരണർക്ക് ആശ്രയമായ ഡോട്ടര്‍ ഓഫ് ചാരിറ്റി ഓഫ് സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സന്യാസ സമൂഹാംഗമായ സിസ്റ്റർ മോനിക്ക ജുവാനാണ് അവാര്‍ഡ്. ജൂൺ 19 ബുധനാഴ്ച, ഫിലിപ്പ് ആറാമൻ രാജാവിന്റെ നിയമനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ ചടങ്ങില്‍ സ്പാനിഷ് രാജകുടുംബം ബഹുമതി കൈമാറി. 1973-മുതല്‍ 10 വർഷമായി ഹെയ്തിയിൽ സേവനം ചെയ്തു വരുകയായിരുന്നു മാഡ്രിഡിൽ നിന്നുള്ള സിസ്റ്റർ മോനിക്ക.

2010-ൽ ഹെയ്തിയില്‍ താണ്ഡവമാടിയ ഭൂമികുലുക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പ്രത്യാശയുടെ കിരണവുമായി സിസ്റ്റര്‍ മോനിക്കയും സംഘവും നടത്തിയ സേവനം ശ്രദ്ധേയമായിരിന്നു. രോഗികള്‍ക്ക് ആതുരശുശ്രൂഷയും പട്ടിണി പാവങ്ങള്‍ക്ക് ആഹാരവും നിരാലംബര്‍ക്ക് താങ്ങുമായി പ്രവര്‍ത്തിച്ച സിസ്റ്ററുടെ പ്രവര്‍ത്തനങ്ങള്‍ അനേകരെ പുതുജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തി. 2018-ല്‍ സ്പെയിനിലെ ലെറ്റിസ്യ രാജ്ഞി ഹെയ്തി സന്ദര്‍ശനത്തിനിടെ സിസ്റ്റര്‍ മോനിക്കയും ഡോട്ടര്‍ ഓഫ് ചാരിറ്റി ഓഫ് സെന്‍റ് വിന്‍സന്‍റ് ഡി പോളും നടത്തുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ടതോടെയാണ് രാജ്യത്തെ ഉന്നത ബഹുമതിയുടെ പട്ടികയിലേക്ക് സിസ്റ്ററുടെ പേരും കൂട്ടിചേര്‍ത്തത്.

More Archives >>

Page 1 of 463