News - 2024

ക്രൈസ്തവര്‍ വിദേശികളല്ല, സംസ്ക്കാരത്തെ പടുത്തുയര്‍ത്തിയവര്‍: സിറിയന്‍ പ്രസിഡന്റ് ബാഷർ ആസാദ്

സ്വന്തം ലേഖകന്‍ 15-07-2019 - Monday

സൈദ്ന: സിറിയയിലെ സൈദ്നയിൽ സ്ഥിതിചെയ്യുന്ന മാർ തുമ ആശ്രമത്തിൽ നടന്ന സുറിയാനി കത്തോലിക്കാ യുവജനങ്ങളുടെ സംഗമത്തിൽ പങ്കെടുക്കാന്‍ പ്രസിഡന്റ് ബാഷർ അൽ ആസാദ് നേരിട്ടെത്തിയത് ശ്രദ്ധേയമായി. ജൂലൈ നാലാം തീയതിയാണ് അദ്ദേഹം സംഗമത്തിൽ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നത്. സിറിയയിൽ ഉള്ള ക്രിസ്ത്യാനികൾ ഒരിക്കലും വിദേശികളല്ലായിരുന്നുവെന്നും ഇസ്ലാം മതസ്ഥരോടും തോളോടുതോൾ ചേർന്ന് സിറിയൻ സംസ്കാരത്തെ പണിതു ഉയർത്തിയവരായിരുന്നുവെന്നും പ്രസംഗമധ്യേ ബാഷർ അൽ ആസാദ് പറഞ്ഞു. സിറിയൻ സമൂഹത്തെ പോഷിപ്പിക്കാനും, സമൂഹത്തിലെ ബഹുസ്വരത നിലനിർത്താനും ക്രൈസ്തവരുടെ സാന്നിധ്യവും, സംഭാവനകളും വളരെയധികം പ്രധാനപ്പെട്ട ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

അറബ് സംസ്കാരം ഒരു വിഭാഗത്തിന്റേത് മാത്രമായി ചിത്രീകരിക്കാൻ നടക്കുന്ന നീക്കത്തെ അദ്ദേഹം അപലപിച്ചു. നീണ്ടകാലത്തെ യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും മൂലം തകർന്ന രാജ്യത്തെ പുനരുദ്ധരിക്കാൻ തങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന സഹായങ്ങളെ പറ്റി പ്രസിഡന്റുമായി സംഗമത്തിൽ പങ്കെടുക്കാനെത്തിയ ക്രൈസ്തവ യുവജനങ്ങൾ ചർച്ച നടത്തി. "മൈ ഹോപ്പ് ഈസ് ഇന്‍ യൂ" എന്ന് പേരു നല്‍കിയിരിന്ന യുവജന സംഗമത്തിൽ പാത്രിയാർക്കീസായ ഇഗ്നേഷ്യസ് യൂസിഫ് യൂനാനും പങ്കെടുത്തിരിന്നു.

More Archives >>

Page 1 of 470