News - 2025
ഭൂതോച്ചാടകർക്ക് പ്രത്യേക പരിശീലനം നൽകാന്‍ പോളിഷ് മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 14-07-2019 - Sunday
ക്രാക്കോ: ഭൂതോച്ചാടകരായ വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിശീലനം നൽകാനായുള്ള കേന്ദ്രം ആരംഭിക്കുവാന്‍ പോളിഷ് മെത്രാന്‍ സമിതിയുടെ തീരുമാനം. ക്രാക്കോയില്‍ നിന്ന്‍ 50 മൈല്‍ മാറി കറ്റോവൈസ് നഗരത്തിൽ പരിശീലന കേന്ദ്രം ആരംഭിക്കാൻ ജൂണിൽ നടന്ന പോളിഷ് മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തിലാണ് തീരുമാനമായത്. പുതിയ തീരുമാനം പോളിഷ് സഭ ഭൂതോച്ചാടകർക്ക് നൽകുന്ന പ്രാധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് പ്രമുഖര്‍ പറയുന്നു.
കറ്റോവൈസ് നഗരത്തിൽ ആരംഭിക്കുന്ന കേന്ദ്രത്തിൽ ഭൂതോച്ചാടനം പഠിക്കാനായി വിദ്യാർഥികൾ ഉടനെയെത്തും. നിലവില്‍ പോളണ്ടിന് ഔദ്യോഗികമായി നൂറ്റിമുപ്പതോളം ഭൂതോച്ചാടകരായ വൈദികരുണ്ട്. ഭൂതോച്ചാടർക്ക് പരിശീലനം നൽകാൻ ആരംഭിക്കുന്ന കേന്ദ്രത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് മുൻ സാത്താനിക ആരാധകനായിരുന്ന സക്കാരി കിങ് പറഞ്ഞു. സഭ നൽകിയിരിക്കുന്ന അധികാരമുള്ള വ്യക്തികൾക്ക് മാത്രമേ വിജയകരമായി ഭൂതോച്ചാടനം ചെയ്യാൻ സാധിക്കുയുളളുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.