News - 2024

അഞ്ച് പാപ്പമാരുടെ കീഴിൽ സേവനം ചെയ്ത കര്‍ദ്ദിനാള്‍ നിര്യാതനായി

സ്വന്തം ലേഖകന്‍ 15-07-2019 - Monday

വത്തിക്കാന്‍ സിറ്റി: ആഗോള സഭയെ വിവിധ കാലഘട്ടങ്ങളില്‍ നയിച്ച അഞ്ച് പാപ്പാമാരുടെ കീഴിൽ സേവനം ചെയ്ത ഇറ്റാലിയൻ കർദ്ദിനാൾ പൗലോ സർദി ദിവംഗതനായി. 84 വയസ്സുള്ള അദ്ദേഹം റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം പാപ്പാമാരുടെ പ്രസംഗങ്ങളും ലേഖനങ്ങളും മറ്റും എഡിറ്റ് ചെയ്യുന്ന ദൗത്യം നിര്‍വ്വഹിച്ചിരിന്നു.

വിശുദ്ധ പോൾ ആറാമൻ പാപ്പ, ജോൺപോൾ ഒന്നാമൻ പാപ്പ, വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ, ബനഡിക്ട് പതിനാറാമൻ തുടങ്ങിയ മാർപാപ്പമാർക്കു കീഴിലാണ് അദ്ദേഹം സേവനം ചെയ്തത്. 2010-ലെ കണ്‍സിസ്റ്ററിയില്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. കന്യാമറിയം, വിശുദ്ധരായ പത്രോസ്-പൗലോസ് ശ്ലീഹന്മാർ എന്നിവരുടെ അകമ്പടിയോടെ കര്‍ദ്ദിനാളിനെ നിത്യസൗഭാഗ്യത്തിലേയ്ക്ക് പ്രവേശിപ്പിക്കുമെന്ന് പ്രത്യാശിക്കാമെന്ന് പാപ്പ സന്ദേശത്തിൽ കുറിച്ചു.

More Archives >>

Page 1 of 470