News - 2024

പ്രമുഖ ബ്രസീലിയൻ വൈദികനു നേരെ സ്റ്റേജിൽവച്ച് ആക്രമണം

സ്വന്തം ലേഖകന്‍ 16-07-2019 - Tuesday

സാവോ പോളോ: ബ്രസീലില്‍ വചനപ്രഘോഷണം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച വൈദികന് നേരെ സ്റ്റേജില്‍വെച്ച് ആക്രമണം. കങ്കാവോ നോവ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ പി.എച്ച്.എൻ എന്ന യുവജന കൂട്ടായ്മയുടെ ഭാഗമായി വിശുദ്ധ കുർബാനയിൽ പ്രസംഗിക്കുന്നതിടെ ഫാ. മാർസെല്ലോ റോസ്സി എന്ന വൈദികനെതിരെ സ്റ്റേജിൽവച്ച് ഒരു സ്ത്രീ ആക്രമിക്കുകയായിരിന്നു. യാതൊരു പ്രകോപനവുമില്ലാതെ ഒരു സ്ത്രീ സ്റ്റേജിലേക്ക് ഓടിയെത്തി ഫാ. മാർസെല്ലോയെ സ്റ്റേജിൽ നിന്നും തള്ളിയിടുകയാണ് ഉണ്ടായത്.

ഇടിയുടെ ആഘാതത്തിൽ അദ്ദേഹം തെറിച്ചുവീണു. എന്നാൽ വലിയ പരിക്കുകൾ ഏൽക്കാതെ വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുറത്തുവന്ന മറ്റൊരു വീഡിയോയിൽ ഫാ. മാർസെല്ലോ യാതൊരു പ്രശ്നവുമില്ലാതെ എഴുന്നേൽക്കുന്നത് കാണാം. സാത്താൻ തന്നെ വെറുക്കുന്നു എന്നതിനാലാണ് തനിക്ക് ആക്രമണം നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

More Archives >>

Page 1 of 470