News - 2024

ഡൊമിനിക്കന്‍ സഭക്ക് ആദ്യമായി ഏഷ്യയില്‍ നിന്നുള്ള നേതാവ്

സ്വന്തം ലേഖകന്‍ 16-07-2019 - Tuesday

മനില: എണ്ണൂറു വര്‍ഷത്തെ പാരമ്പര്യമുള്ള ഡൊമിനിക്കന്‍ സഭയെ നയിക്കാന്‍ ആദ്യമായി ഏഷ്യയില്‍ നിന്നുള്ള പ്രതിനിധി. വിയറ്റ്നാമിലെ ബിയന്‍ ഹോമയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഫാ. ജെറാര്‍ഡ് ടിമോണറാണ് സന്യാസ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫിലിപ്പീന്‍സിലെ ഡൊമിനിക്കന്‍ പ്രോവിന്‍സിലെ മുന്‍ പ്രോവിന്‍ഷ്യാളായിരുന്ന ഫാ. ജെറാര്‍ഡിന് 51 വയസ്സുണ്ട്.

1216 ല്‍ വിശുദ്ധ ഡൊമിനിക്കാണ് ഡൊമിനിക്കന്‍ സന്യാസസമൂഹം സ്ഥാപിച്ചത്. വിയറ്റ്നാമില്‍ മാത്രം 400 വൈദികരടക്കമുള്ള സന്യാസികളും രണ്ടായിരത്തിഅഞ്ഞൂറിലധികം ഡൊമിനിക്കന്‍ സിസ്റ്റേഴ്സും ഒരു ലക്ഷത്തിലധികം അല്‍മായ അംഗങ്ങളും കോണ്‍ഗ്രിഗേഷനുണ്ട്. 2018-ലെ കണക്കുകള്‍ പ്രകാരം 4299 വൈദികരാണ് ഡൊമിനിക്കന്‍ സമൂഹത്തിന് കീഴില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നത്.

More Archives >>

Page 1 of 470