News
യുക്രേനിയന്‍ കുരിശ് പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്ന് മൂന്നു ലക്ഷം വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 31-07-2019 - Wednesday
കീവ്, യുക്രൈന്‍: സ്ലാവിക് ജനതയുടെ കൂട്ട മാമ്മോദീസയുടെ 1031-മത് സ്മരണ പുതുക്കി നടന്ന യുക്രേനിയന്‍ ക്രോസ് പ്രദിക്ഷിണത്തില്‍ പങ്കുചേര്‍ന്നത് മൂന്നു ലക്ഷം വിശ്വാസികള്‍. ജൂലൈ 27-ന് യുക്രേനിലെ കീവ് നഗരത്തില്‍വെച്ചാണ് മധ്യകാലഘട്ടത്തിലെ കീവന്‍ റൂസ് രാജ്യത്തിന്റെ ക്രൈസ്തവവത്കരണത്തിന്റെ സ്മരണ പുതുക്കിയത്. സെന്റ് വ്ലാഡിമിര്‍ മലമുകളില്‍ നിന്നും ആരംഭിച്ച് 2 മൈല്‍ മാറി ലാവ്രായിലെ കീവ് ഗുഹ വരെ ദൈര്‍ഘ്യം നിറഞ്ഞ വാര്‍ഷിക പ്രദിക്ഷിണം യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭയാണ് (OCU) സംഘടിപ്പിച്ചത്.
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ഒനുഫ്രി മെത്രാപ്പോലീത്ത പ്രദിക്ഷിണത്തിന് നേതൃത്വം നല്‍കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ പ്രദിക്ഷണം പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചിരിന്നു. ജൂലൈ 28-ന് കീവ് പെച്ചെര്‍സ്കാ ലാവ്രായിലെ അസംപ്ഷന്‍ കത്തീഡ്രലിന് മുന്നില്‍വെച്ച് ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പ്രത്യേക ആരാധനയിലും വന്‍ പങ്കാളിത്തമാണുണ്ടായത്.