News - 2025
പോളണ്ടില്‍ ദിവ്യബലിക്ക് തൊട്ടുമുന്‍പ് വയോധിക വൈദികന് ക്രൂര മര്‍ദ്ദനം
സ്വന്തം ലേഖകന്‍ 30-07-2019 - Tuesday
വാര്‍സോ: പോളണ്ടിലെ പ്രെസെമിസില്‍ വയോധികനായ വൈദികന് ക്രൂര മര്‍ദ്ധനം. ജൂലൈ 28 ഞായറാഴ്ച സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് കത്തോലിക്ക ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന 68 വയസ്സുള്ള ഫാ. അലെക്സാണ്ടര്‍ സജെവ്സ്കി എന്ന വൈദികനാണ് ക്രൂരമായ മര്‍ദ്ധനം ഏറ്റുവാങ്ങിയത്. സങ്കീര്‍ത്തിയില്‍വെച്ചാണ് മൂന്നുപേരടങ്ങുന്ന സംഘം വൈദികനെ ആക്രമിച്ചത്. അക്രമികള്‍ വൈദികന്റെ ജപമാല കഴുത്തില്‍ വലിച്ചു മുറുക്കി തുടര്‍ച്ചയായി മര്‍ദ്ധിക്കുകയായിരിന്നു. മോഷണ ശ്രമമാണ് അക്രമത്തിന് പിന്നിലെ ലക്ഷ്യമെന്ന്‍ വിലയിരുത്തപ്പെടുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പോളണ്ടില്‍ മറ്റൊരു വൈദികനു നേരെയും ആക്രമണം നടന്നിരിന്നു.
Prałat szczecińskiej Bazyliki św. Jana Chrzciciela został pobity przez trzech napastników, ranili księdza i uderzyli kościelnego. Mężczyźni chcieli dokonać świętokradztwa, mieli odprawić mszę świętą i udzielić sobie ślubu, rozmawiali między sobą czy mają przy sobie obrączki. pic.twitter.com/EBADpiWXT6
— TOP TVP INFO (@TOPTVPINFO) July 29, 2019