India - 2025
'വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുടുംബ ബന്ധങ്ങളെ ഛിന്നഭിന്നമാക്കുവാൻ അനുവദിക്കരുത്'
സ്വന്തം ലേഖകന്‍ 08-08-2019 - Thursday
കൊച്ചി. സ്വാഭാവിക സ്ത്രി പുരുഷ ബന്ധങ്ങൾക്ക് അപ്പുറം ഭിന്നലൈംഗീക അഭിനിവേശം പുലർത്തുന്നവരെ ദമ്പതികൾ എന്ന് വിളിക്കുന്നത് അരോചകവും അസഹനീയവുമാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തെ ചിന്നഭിന്നമാക്കുവാൻ അനുവദിക്കരുതെന്നും കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ്. കേരളത്തിലെ ആദ്യ സ്വവര്‍ഗ്ഗ ദമ്പതികള്‍ എന്ന പേരില്‍ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാതാപിതാക്കൾ മക്കൾ എന്ന ദൈവികവും പരമ്പരാഗതവുമായ കുടുംബ ബന്ധത്തെ തളർത്താനും തകർക്കാനും ഇടവരാതെ നോക്കുവാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. മാതാപിതാക്കളുടെ സ്നേഹവും പരിചരണവും ഏറ്റുവാങ്ങി വളരേണ്ട കുഞ്ഞുങ്ങളെ, അതിന് കഴിയാത്തവർക്ക് എങ്ങനെ ദത്തു എടുക്കുവാൻ അനുവാദം ലഭിക്കും. സ്വഭാവിക കുടുംബ സംവിധാനത്തിന്റെ മനോഹാരിതയ്ക്ക് മങ്ങൽ ഏൽപ്പിക്കുന്ന വാർത്തകളും വീക്ഷണങ്ങളും നല്കാതിരിക്കുവാൻ മൂല്യബോധമുള്ള മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.