News
കുടുംബങ്ങള്‍ക്കു വേണ്ടി പാപ്പയുടെ ആഗസ്റ്റ് മാസ പ്രാര്‍ത്ഥനാനിയോഗം
സ്വന്തം ലേഖകന്‍ 12-08-2019 - Monday
വത്തിക്കാന്‍ സിറ്റി: കുടുംബങ്ങളെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ആഗസ്റ്റ് മാസ പ്രാര്‍ത്ഥനാനിയോഗം. പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും ജീവിതത്തിലൂടെ കുടുംബങ്ങള്‍ പൂര്‍വ്വോപരി മാനവപുരോഗതിയുടെ യഥാര്‍ത്ഥമായ പാഠശാലകളായിത്തീരട്ടെയെന്ന്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഇതിന്റെ പരിഭാഷ വത്തിക്കാന്‍ റേഡിയോ മലയാളം വിഭാഗം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.
ഏതു തരത്തിലുള്ള ലോകമാണ് ഭാവിതലമുറയ്ക്കായ് നീക്കിവയ്ക്കാന്‍ നാം ആഗ്രഹിക്കുന്നത്? അത് കുടുംബങ്ങളുടെ ലോകമായിരിക്കണം. കുടുംബങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്, അവ ഭാവിയുടെ യഥാര്‍ത്ഥമായ പാഠശാലകളും, സ്വാതന്ത്ര്യത്തിന്‍റെ മേഖലകളും മാനവിക കേന്ദ്രങ്ങളുമാണ്. കുടുംബങ്ങളില്‍ ഒറ്റയായും കൂട്ടമായും പ്രാര്‍ത്ഥിക്കാനുള്ള ഒരു പ്രത്യേക ഇടം സൂക്ഷിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.