India - 2025
മാര്‍ ആന്റണി കരിയിലിന്റെ സ്ഥാനാരോഹണം ഇന്ന്
07-09-2019 - Saturday
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്നു നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ 10.30ന് കൃതജ്ഞതാബലിയോടെയാണു ശുശ്രൂഷകള്‍ ആരംഭി ക്കുന്നത്. അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍ മെത്രാപ്പോലീത്തന്‍ വികാരിയുടെ നിയമനം സംബന്ധിച്ച ഡിക്രി വായിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ കൃതജ്ഞതാബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും.
തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍, ബംഗളൂരു അതിരൂപത വികാരി ജനറാള്‍ മോണ്‍. എസ്. ജയനാഥന്‍, മാണ്ഡ്യ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി, അതിരൂപത സിഞ്ചല്ലൂസ് റവ. ഡോ. ജോസ് പുതിയേടത്ത്, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനീറ്റ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി. ജരാര്‍ദ്ദ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. അതിരൂപതയിലെ വൈദികരും സന്ന്യസ്ത, അല്മായ പ്രതിനിധികളും പങ്കെടുക്കും.