India - 2025
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്ഥാനമേറ്റു
09-09-2019 - Monday
ബാംഗളൂരു: മാണ്ഡ്യ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്ഥാനമേറ്റു. ധര്‍മ്മാരാമിലെ ക്രൈസ്റ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍. മാണ്ഡ്യ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. മാത്യു കോയിക്കര സ്വാഗതം നേര്‍ന്നു. ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി പുതിയ മെത്രാന്റെ നിയമനപത്രിക വായിച്ചു. നിയമന രേഖകള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി മാര്‍ എടയന്ത്രത്തിന് കൈമാറി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി.