News - 2024

ഫ്രാന്‍സിസ് പാപ്പയുടെ തായ്‌ലാന്‍റ്, ജപ്പാന്‍ സന്ദര്‍ശനം നവംബറില്‍

സ്വന്തം ലേഖകന്‍ 13-09-2019 - Friday

വത്തിക്കാന്‍ സിറ്റി: നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിന് സ്ഥിരീകരണം. തായ്‌ലാന്‍റ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ മാര്‍പാപ്പ നവംബറില്‍ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാനാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നവംബര്‍ 20-23 തീയതികളില്‍ തായ്‌ലാന്റും 23-26 തീയതികളില്‍ ജപ്പാനും മാര്‍പാപ്പ സന്ദര്‍ശിക്കും. 'എല്ലാ ജീവനും സംരക്ഷിക്കുക' എന്നതാണ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ആപ്തവാക്യം. അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ടോക്കിയോ, നാഗസാക്കി, ഹിരോഷിമ എന്നിവിടങ്ങളില്‍ പാപ്പ സന്ദര്‍ശനം നടത്തും.

രാജ്യത്തെ ആകെ ജനസംഖ്യയുടെ 0.5% കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്. പതിനാറാം നൂറ്റാണ്ടിലെത്തിയ മിഷ്ണറിമാരാണ് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചത്. സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തായ്‌ലാന്റില്‍ സന്ദര്‍ശനം നടത്തിയിരിന്നു. ഇതിനു പിന്നാലെ പാപ്പയുടെ ഔദ്യോഗിക സന്ദര്‍ശനം നവംബറില്‍ നടക്കുമെന്ന വാര്‍ത്ത രാജ്യത്തെ അര ശതമാനത്തില്‍ താഴെയുള്ള കത്തോലിക്ക വിശ്വാസികള്‍ക്ക് പുതിയ ഉണര്‍വ് സമ്മാനിച്ചിരിക്കുകയാണ്.

More Archives >>

Page 1 of 490