India - 2025

സൂസപാക്യം പിതാവിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് തിരുവനന്തപുരം അതിരൂപത

സ്വന്തം ലേഖകന്‍ 05-10-2019 - Saturday

തിരുവനന്തപുരം: അണുബാധയെ തുടര്‍ന്നു പനി കലശലായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ എം. സൂസപാക്യത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് അതിരൂപത നേതൃത്വം. പിതാവിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് പിതാവും സഹായമെത്രാന്‍ ക്രിസ്തുദാസ് പിതാവും സൂസപാക്യം പിതാവിനെ സന്ദര്‍ശിച്ച് ഡോക്ടറുമാരുമായി ചര്‍ച്ച നടത്തി.

ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ പിതാവിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അതിരൂപത മീഡിയ കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ജൂബിലി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ചാണ് പിതാവിനെ വിദഗ്ദ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.

More Archives >>

Page 1 of 275