India - 2025

ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

സ്വന്തം ലേഖകന്‍ 06-10-2019 - Sunday

തിരുവനന്തപുരം: അണുബാധ കലശലായി പനിബാധയെ ത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സകള്‍ നടത്തിവരുന്നത്. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസും വികാരി ജനറാള്‍ മോണ്‍. സി. ജോസഫും ഇന്നലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ആരോഗ്യനിലയെപ്പറ്റി സംസാരിച്ചിരുന്നു.

ആന്തരിക അവയവങ്ങള്‍ ഗണ്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയതായും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം പിതാവിനെ വെന്‍റിലേറ്ററില്‍ നിന്ന്‍ മാറ്റിയിട്ടില്ല. തുടര്‍ന്നും ഏവരും പ്രാര്‍ത്ഥിക്കണമെന്ന് അതിരൂപത അഭ്യര്‍ത്ഥിച്ചു.

More Archives >>

Page 1 of 275