India - 2025
ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ആശുപത്രി വിട്ടു
സ്വന്തം ലേഖകന്‍ 19-10-2019 - Saturday
തിരുവനന്തപുരം: അണുബാധ കലശലായി പനിബാധയെ ത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മൂന്നാഴ്ചയോളമായി രോഗബാധിതനായി ചികിത്സയിലായിരുന്ന ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ആശുപത്രി വിട്ടു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഏതാനും നാള്‍ അദ്ദേഹം പരിപൂര്‍ണ വിശ്രമത്തിലായിരിക്കും. സന്ദര്‍ശകരെ അനുവദിക്കില്ല.
നേരത്തെ വത്തിക്കാന്‍ സന്ദര്‍ശനത്തിന് ശേഷം നാട്ടിലെത്തിയ അദ്ദേഹത്തിന് പനികൂടുകയും അണുബാധ കലശലാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് പിതാവിനെ വിദഗ്ദ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിന്നു.