India - 2025
'ക്രൈസ്തവ സന്യാസം പൗരാവകാശ വിരുദ്ധമോ': പിഒസിയില്‍ സിമ്പോസിയം നാളെ
സ്വന്തം ലേഖകന്‍ 09-10-2019 - Wednesday
കൊച്ചി: കെസിബിസി സെക്രട്ടേറിയറ്റും ഐക്യജാഗ്രതാ കമ്മീഷനും ചേര്‍ന്ന് 'ക്രൈസ്തവ സന്യാസം പൗരാവകാശവിരുദ്ധമോ' എന്ന വിഷയത്തില്‍ നാളെ പാലാരിവട്ടം പിഒസിയില്‍ സിമ്പോസിയം നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന സിന്‌പോസിയത്തില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായ്, യുസി കോളജിലെ മലയാളം വിഭാഗം പ്രഫസര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ വിഷയാവതരണം നടത്തും. റവ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി മോഡറേറ്ററാകും.