Life In Christ - 2025

ധീര നിലപാട്: സ്വവർഗാനുരാഗിയായ ജഡ്ജിക്കു വിശുദ്ധ കുർബാന നിഷേധിച്ച് കത്തോലിക്ക വൈദികൻ

സ്വന്തം ലേഖകന്‍ 30-11-2019 - Saturday

മിഷിഗൺ: അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തെ ഈസ്റ്റ് ബെല്‍റ്റ്ലൈന്‍ ഡിസ്ട്രിക് കോര്‍ട്ടിലെ സ്വവർഗാനുരാഗിയായ ജഡ്ജിക്കു വിശുദ്ധ കുർബാന നിഷേധിച്ചു. ഗ്രാൻഡ് റാപ്പിഡ്സിൽ സ്ഥിതി ചെയ്യുന്ന സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലെ വൈദികനായ ഫാ. സ്കോട്ട് നോളനാണ് മറ്റൊരു സ്ത്രീയുമായി വൈവാഹിക ജീവിതം നയിക്കുന്ന ജഡ്ജായ സാറ സ്മാളെൻസ്കിയെ ഫോണിൽ വിളിച്ചു പാപകരമായ വിവാഹജീവിതത്തിൽ കഴിയുന്നതിനാൽ വിശുദ്ധ കുർബാന നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചത്. 2016ലാണ് സാറ സ്മാളെൻസ്കി വിവാഹിതയാകുന്നത്. സ്മാളെൻസ്കിയുടെ പിതാവും സഹോദരനും ജഡ്ജിമാരാണ്.

വിവാഹമെന്ന പരിപാവനമായ കൂദാശ ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമേ പാടുള്ളൂവെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. സ്വവർഗ ലൈംഗികത അതിൽതന്നെ തിന്മയാണെന്നും സഭ കാലങ്ങളായി പഠിപ്പിക്കുന്നുണ്ട്. പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നാണ് കാനോൻ നിയമ സംഹിതയിലെ 915 നിയമം അനുശാസിക്കുന്നത്. കഴിഞ്ഞമാസം സൗത്ത് കരോളിനയിലെ ഒരു വൈദികൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന് ഭ്രൂണഹത്യ അനുകൂല നിയമങ്ങളെ പരസ്യമായി പിന്തുണക്കുന്നതിന്റെ പേരിൽ വിശുദ്ധ കുർബാന നിഷേധിച്ചിരുന്നു.

More Archives >>

Page 1 of 21