Life In Christ - 2025
ഇസ്ലാമിലേക്ക് മതം മാറണം: നോർവേയില്‍ സുവിശേഷ പ്രഘോഷകനു നേരെ ഇസ്ലാമികവാദികളുടെ ആക്രമണം
സ്വന്തം ലേഖകന്‍ 02-12-2019 - Monday
യൂറോപ്യന്‍ രാജ്യമായ നോർവേയിലെ തെരുവു സുവിശേഷ പ്രഘോഷകന് നേരെ തീവ്ര ഇസ്ലാമികവാദികളുടെ ക്രൂര ആക്രമണം. ട്രോൻഡിയം എന്ന നഗരത്തിൽ സ്ഥിതിചെയ്യുന്ന ദേവാലയത്തിൽ പ്രാര്‍ത്ഥനയ്ക്കു ശേഷം പതിവ് പോലെ നഗരത്തിലിറങ്ങി സുവിശേഷം പ്രഘോഷിക്കുവാന്‍ ഇറങ്ങിയ റോർ ഫ്ലോട്ടം എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ദേവാലയത്തിന് പുറത്തു ഇറങ്ങിയ നാല് മുസ്ലിം യുവാക്കളെ കണ്ടുമുട്ടിയ ഫ്ലോട്ടം അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ, തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ അവർ ആവശ്യപ്പെട്ടു.
അവരിലൊരാൾക്ക് പുറം വേദനയുണ്ടായിരുന്നു. ഫ്ലോട്ടം പ്രാർത്ഥിച്ചതിനുശേഷം തന്റെ രോഗത്തില്‍ പകുതിയോളം ശമിച്ചതായി പ്രസ്തുത യുവാവ് പറഞ്ഞു. ഇതിനുശേഷം മറ്റൊരാൾക്കു വേണ്ടിയും റോർ ഫ്ലോട്ടം പ്രാർത്ഥിച്ചു. അയാളും ഫ്ലോട്ടം പ്രാർത്ഥിച്ചത് മൂലം തനിക്ക് മാറ്റം അനുഭവപ്പെട്ടുവെന്ന് പറഞ്ഞു. തുടര്‍ന്നു തങ്ങളുടെ ഒരു സുഹൃത്ത് കാൽപ്പാദത്തിന് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലേക്ക് പോകാനായി കിടക്കുകയാണെന്നും, അവിടേയ്ക്ക് വരണമെന്നും റോർ ഫ്ലോട്ടത്തോട് മുസ്ലീം യുവാക്കൾ ആവശ്യപ്പെട്ടു. അവരുടെ ഉദ്ദേശശുദ്ധിയിൽ സംശയം തോന്നാതിരുന്നാൽ ഫ്ലോട്ടം അവരോടൊപ്പം പോയി. തുടര്‍ന്നു ഒരു വീടിന്റെ പുറക് വശത്തേക്ക് കൊണ്ടുപോയി അദ്ദേഹത്തെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയായിരിന്നു.
ഫ്ലോട്ടത്തിന്റെ ബാങ്ക് കാർഡും, മൊബൈൽ ഫോണുമടക്കം തട്ടിയെടുക്കുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പതിനായിരം ക്രോണർ ആ യുവാക്കൾ തട്ടിയെടുത്തു. ഇതിനിടയിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ട് ഏതാനും അറബി വാക്കുകൾ ഉച്ചരിക്കാൻ ഫ്ലോട്ടത്തോട് ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തെ മുഖാമുഖം കണ്ടതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് റോർ ഫ്ലോട്ടം രക്ഷപ്പെട്ടത്. കഴിഞ്ഞ ഏതാനും നാളുകളായി യൂറോപ്പിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് നോർവേയിലെ ഈ സംഭവം.