News - 2024

ചര്‍ച്ച് ആക്ട് നിയമത്തിന്റെ ആവശ്യമില്ലെന്നു സുപ്രീം കോടതി

07-12-2019 - Saturday

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസുമാരായ രോഹിന്‍ടണ്‍ നരിമാന്‍, എസ്. രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നും ദേശീയ തലത്തില്‍ ഇത്തരമൊരു നിയമത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

നിലവില്‍ പല സംസ്ഥാനങ്ങളിലും ചര്‍ച്ച് ആക്ട് നിലവിലുണ്ടെന്നും കേരളത്തില്‍ ഇത്തരമൊരു നിയമം നിലവിലില്ലെന്നുമായിരുന്നു ഗൂഡല്ലൂര്‍ എം.ജെ. ചെറിയാന്‍ അടക്കമുള്ള ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, ദേശീയ തലത്തിലാണെങ്കിലും കേരളത്തിലാണെങ്കിലും നിയമം കൊണ്ടുവരണമെന്നു നിര്‍ദേശിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

More Archives >>

Page 1 of 508