India - 2025

കണ്ണൂരിനും പാലായ്ക്കും പിന്നാലെ ചങ്ങനാശ്ശേരി: പ്രകമ്പനം കൊള്ളിച്ച് കര്‍ഷക മാര്‍ച്ച്

സ്വന്തം ലേഖകന്‍ 17-12-2019 - Tuesday

തലശ്ശേരി: കർഷകരുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടത്തപ്പെട്ട കർഷക രക്ഷാസംഗമത്തിലും കർഷക റാലിയിലും പതിനായിരങ്ങളുടെ പങ്കാളിത്തം. സംഗമം മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. മാർ തോമസ് തറയിൽ പിതാവ് അധ്യക്ഷനായിരുന്നു. സി ബി എസ് സി ഐ അല്‍മായ കമ്മീഷൻ സെക്രട്ടറി ഷെവലിയാർ അഡ്വക്കേറ്റ് വി സി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

ചാസ് ഡയറക്ടർ റവ. ഫാ. ജോസഫ് കളരിക്കൽ വിഷയ അവതരണം നടത്തി. ഇഎംഎസ് ഗ്രൗണ്ടിൽ നിന്നും കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ വിവിധ ഗ്രൂപ്പുകള്‍ പ്ലോട്ടുകള്‍ സഹിതമാണ് അണിനിരന്നത്. കളക്ടറേറ്റിന് മുൻപിൽ വച്ച് കർഷക സംരക്ഷണ പ്രതിജ്ഞ നടത്തി. തുടർന്ന് പിതാക്കന്മാരും മറ്റു നേതാക്കളും കളക്ടർക്ക് നിവേദനം സമർപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തലശ്ശേരി അതിരൂപതയുടെയും പാലാ രൂപതയുടെയും ആഭിമുഖ്യത്തില്‍ നടന്ന റാലിയിലും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരിന്നത്.

More Archives >>

Page 1 of 288